ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ നിയോഗിക്കരുത്: ഹൈക്കോടതി

highcourt

കൊച്ചി: സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ നിയോഗിക്കരുതെന്ന് ഹൈക്കോടതി. കുട്ടികളെ ചൂഷണം ചെയ്യുന്നതും പീഡിപ്പിക്കുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അപായ സാധ്യതകള്‍ ഇല്ലാതാക്കണമെന്നും ജസ്റ്റിസ് ഷാജി പി. ചാലി വ്യക്തമാക്കി.

മാനന്തവാടി നീര്‍വാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ഗോത്ര സാരഥി പദ്ധതിപ്രകാരം ആദിവാസി കുട്ടികളെ കൊണ്ടുവരാനുള്ള ജീപ്പ് ഓടിക്കാന്‍ ഭര്‍ത്താവിനെ ഹെഡ്മാസ്റ്റര്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് ഇതിന് കരാര്‍ ലഭിച്ച നീര്‍വാരം സ്വദേശിനി ദീപയും ഭര്‍ത്താവ് പ്രവീണും നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

ലൈസന്‍സുണ്ടെങ്കിലും പ്രവീണ്‍ കേസുകളിലെ പ്രതിയാണെന്ന പേരില്‍ ലഭിച്ച ചില അജ്ഞാത പരാതികളുടെ അടിസ്ഥാനത്തില്‍ വാഹനമോടിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഗോത്ര സാരഥി പദ്ധതിക്ക് കീഴിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഹെഡ്മാസ്റ്റര്‍ക്കും പി.ടി.എക്കും അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Top