ടാന്‍സാനിയയില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് 33 കുട്ടികളടക്കം 36 മരണം

ഡൊഡോമ: ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് 33 കുട്ടികളടക്കം 36 പേര്‍ മരിച്ചു.

പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. ബസ് ഡ്രൈവറും രണ്ട് അധ്യാപകരും അപകടത്തില്‍ മരിച്ചതായി പൊലീസ് അറിയിച്ചു.

അരുഷ മേഖലയില്‍ എമ്മിറ നദി തീരത്തുകൂടി സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. വിദ്യാര്‍ഥികളെയും കൊണ്ട് മറ്റൊരു സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ പോകുമ്പോഴായിരുന്നു അപകടം.

Top