നെടുമങ്ങാട് സ്‌കൂള്‍ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

accident

തിരുവനന്തപുരം: നെടുമങ്ങാട് സ്‌കൂള്‍ ബസ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കരകുളം അമ്മന്‍ നഗര്‍ കോയിക്കല്‍ ശ്യം നിവാസില്‍ ശിവകുമാര്‍ (29 ) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30 കരകുളം പുരവൂര്‍ക്കോണത്തായിരുന്നു അപകടം.

എസി മെക്കാനിക്കായ ശിവകുമാര്‍ തിരുവന്തപുരത്തു ജോലിക്കു പോകുന്നതിനിടെ ബൈക്കില്‍ എതിരെ വന്ന സ്വകാര്യ സ്‌കൂളിന്റെ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ശിവകുമാറിന്റെ തലയിലൂടെ സ്‌കൂള്‍ ബസിന്റെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു. ശിവകുമാര്‍ അപകട സ്ഥലത്തുവച്ചു തന്നെ മരിച്ചു.

Top