കൊച്ചി മരടില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് അപകടം ; കുട്ടികളടക്കം മൂന്ന് മരണം

കൊച്ചി : സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് അപകടം. കുട്ടികളടക്കം മൂന്നുപേര്‍ മരിച്ചു. ഡേ കെയര്‍ സെന്ററിലെ വിദ്യാര്‍ത്ഥികളായ ആദിത്യനും വിദ്യലക്ഷമിയും ഡെ കെയറിലെ ആയ ലത ഉണ്ണിയുമാണ് മരിച്ചത്. പരുക്കുകളോടെ ഒരുകുട്ടിയേയും ഡ്രൈവറേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവര്‍ ഗുരുതരാവസ്ഥയിലാണ്. ആശുപത്രിയിലുണ്ടായിരുന്ന കുട്ടി അപകടനില തരണം ചെയ്തു. എട്ട് കുട്ടികളും ആയയും ഡ്രൈവറുമാണ് ബസില്‍ ഉണ്ടിയുന്നത്. കൊച്ചി മരടിലെ കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് നിയന്ത്രണം വിട്ട് ബസ് മറിഞ്ഞത്.

Top