സ്‌കൂള്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; 15 കുട്ടികള്‍ക്ക് പരിക്ക്

ദുബായ്: ടാങ്കറുമായി സ്‌കൂള്‍ ബസ് കൂട്ടിയിടിച്ച് 15 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

അല്‍ വര്‍ഖ അവര്‍ ഔണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിന്റെ ബസാണ് തിങ്കളാഴ്ച്ച രാവിലെ അപകടത്തില്‍പെട്ടത്. അല്‍ റിബാറ്റ് റോഡിലേക്കുള്ള ബിസിനസ് ബേ ക്രോസിംഗിലാണ് അപകടമുണ്ടായതെന്ന് ദുബായ് പോലീസ് അറിയിച്ചു.

Top