താമരശ്ശേരിയില്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ കെട്ടിടം തകര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം

school-building

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് താമരശ്ശേരി പരപ്പന്‍പൊയിലില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. വിദ്യാര്‍ത്ഥികളെ നേരത്തെ വിട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

രാരോത്ത് ജിഎംഎച്ച്എസിന്റെ കെട്ടിടമാണ് തകര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിന് മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. മഴ ശക്തമായിരുന്നതിനാല്‍ കുട്ടികളെ നേരത്തെ തന്നെ വീട്ടിലേക്ക് അയച്ചിരുന്നു. വൈകുന്നേരം നാലുമണിയോടെയാണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണത്. സ്‌കൂളിന്റെ ഭിത്തിയ്ക്ക് വിള്ളല്‍ ഉണ്ടാകുകയും തുടര്‍ന്ന് ഭിത്തി തകരുകയുമായിരുന്നു.

ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ല. സ്‌കൂളിന് ഒരു കെട്ടിടം മാത്രമാണ് സ്വന്തമായുള്ളത്. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന മറ്റു മൂന്നു കെട്ടിടങ്ങളും ഏറെ കാലപ്പഴക്കമുള്ളവയുമാണ്.

Top