സ്‌കൂള്‍ വിദ്യാര്‍ഥി പ്രവേശനം ഓണ്‍ലൈനായി നാളെ തുടങ്ങും

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍/ എയ്ഡഡ്/ അണ്‍എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള ഒന്നാം ക്ലാസിലേക്ക് ഉള്‍പ്പെടെയുള്ള അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാര്‍ഥി പ്രവേശനം ബുധനാഴ്ച ഓണ്‍ലൈനായി ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി സമ്പൂര്‍ണ പോര്‍ട്ടലിലൂടെയോ ( sampoorna.kite.kerala.gov.in) ഫോണില്‍ ബന്ധപ്പെട്ടോ രക്ഷകര്‍ത്താക്കള്‍ക്ക് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാം.

രേഖകള്‍ കൈവശമില്ലാതെ പ്രവേശനം തേടിയെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് താല്‍ക്കാലിക പ്രവേശനം നല്‍കണം. ലോക്ഡൗണ്‍ പിന്‍വലിക്കുന്ന സമയം രേഖകള്‍ ഹാജരാക്കണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്കും ഈ രീതിയില്‍ പ്രവേശനം നല്‍കാം. ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം രക്ഷകര്‍ത്താക്കള്‍ക്ക് സ്‌കൂളുകളില്‍ നേരിട്ടെത്തിയും കുട്ടികളെ ചേര്‍ക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

Top