ദീന്‍ ദയാല്‍ ഉപാധ്യായയെ പാഠപുസ്തകത്തില്‍ നിന്ന് മാറ്റി രാജസ്ഥാന്‍ സര്‍ക്കാര്‍

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ല്‍ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ തി​രു​ത്തി കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍. ജ​ന​സം​ഘം സ്ഥാ​പ​ക നേ​താ​വും ആ​ര്‍​എ​സ്എ​സ് ആ​ചാ​ര്യ​നു​മാ​യ ദീ​ന്‍ ദ​യാ​ല്‍ ഉ​പാ​ധ്യാ​യെ​ക്കു​റി​ച്ച് സ്കൂ​ൾ സ്കോളർഷിപ്പ് പാഠപുസ്തകത്തിൽ ഉ​ൾ​പ്പെ​ടു​ത്തി​യ ഭാ​ഗ​മാ​ണ് നീ​ക്കി​യ​ത്.

നേരത്തെ മറ്റൊരു ആര്‍എസ്ആസ് ആചാര്യനായ സവര്‍ക്കറെ ധീരനായ പോരാളിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഭാഗവും നേരത്തെ പുസ്തങ്ങളില്‍ നിന്ന് മാറ്റിയിരുന്നു.

എന്നാൽ, ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യെ അ​പ​മാ​നി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​മെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ധി​കാ​ര​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ ഉ​ട​ന്‍ പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ പു​ന​പ​രി​ശോ​ധി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ റി​വി​ഷ​ന്‍ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ തി​രു​ത്തു​ക​ൾ വ​രു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

Top