പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായം രണ്ട് ലക്ഷമായി വര്‍ധിപ്പിച്ചു

ak balan

തിരുവനന്തപുരം ; പട്ടികജാതി കുടുംബങ്ങളിലെ വരുമാനദായകന്‍ മരണപ്പെട്ടാല്‍ നല്‍കുന്ന ധനസഹായം രണ്ട് ലക്ഷം രൂപയായി വര്‍ധിപ്പിച്ചതായി പട്ടികജാതി വികസന വകുപ്പ്.

നിലവിലെ ആനുകൂല്യം 50,000 രൂപയാണ്. പട്ടികജാതി കുടുംബങ്ങളിലെ ഏക വരുമാനദായകന്‍ മരണപ്പെട്ടാല്‍ കുടുംബത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ പരിഗണിച്ചുമാണ് ധനസഹായം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഒരു ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ള കുടുംബങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. അപകടം മൂലമോ രോഗം മൂലമോ മരണപ്പെടുന്ന ഏക വരുമാനദായകന്റെ കുടുംബത്തിനാണ് ഈ സഹായം ലഭിക്കുന്നതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Top