ട്രാന്‍സ്ജന്‍ഡര്‍ വേഷം ചെയ്യുന്നതില്‍ നിന്ന് പിന്മാറി സ്‌കാര്‍ലെറ്റ് ജൊഹാന്‍സന്‍

പ്രശസ്ത ഹോളിവുഡ് നടി സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍ ട്രാന്‍സ്ജന്‍ഡര്‍ റോളില്‍ നിന്നും പിന്മാറി. യഥാര്‍ത്ഥ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന റബ് ആന്‍ഡ് ടഗ് എന്ന ചിത്രത്തിലെ ട്രാന്‍സ്ജന്‍ഡര്‍ വേഷമാണ് ജൊഹാന്‍സന്‍ വേണ്ടെന്ന് വെച്ചത്.

scarlet-3

1970-80 കളില്‍ പിസ്റ്റ്ര്‍ബര്‍ഗില്‍ തിരുമ്മല്‍ കേന്ദ്രം നടത്തിയിരുന്ന ലൂയിസ് ജീന്‍ ഗില്‍ എന്ന യുവതി പിന്നീട് പുരുഷന്മാരെ പോലെ വസ്ത്രം ധരിച്ചും മുടി വെട്ടിയും ജീവിക്കാന്‍ തുടങ്ങി. പിന്നീട് ഇവര്‍ ഡാന്തെ ടെക്‌സ് ഗില്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. ഈ വേഷം ചെയ്യാന്‍ സ്‌കാര്‍ലെറ്റിനെ വളരെയധികം പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ എന്നാല്‍ സ്‌കാര്‍ലറ്റിനെ മാറ്റി ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയെ നായികയാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രമുഖ വ്യക്തികള്‍ രംഗത്തു വന്നതോടെയാണ് ഈ റോളില്‍ നിന്നും പിന്‍വാങ്ങിയതെന്ന് സ്‌കാര്‍ലെറ്റ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

scarlet

ട്രാന്‍സ്ജന്‍ഡര്‍ ജനതയെക്കുറിച്ചുള്ള നമ്മുടെ സാംസ്‌കാരിക അറിവ് മുന്നേറുകയാണ്. ആദ്യത്തെ പ്രസ്താവന നടത്തിയതിന് ശേഷമാണ് സമൂഹത്തില്‍ നിന്നും എനിക്ക് ധാരാളം പഠിക്കാനുണ്ടെന്നും ആദ്യം എടുത്ത തീരുമാനം ബോധപൂര്‍വമല്ലെന്നും മനസിലായത്. ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ എനിക്ക് വലിയ മതിപ്പും സ്‌നേഹവും ഉണ്ട്. ഒരു ട്രാന്‍സ്ജന്‍ഡര്‍ വ്യക്തിയെ താന്‍ എങ്ങനെ അവതരിപ്പിക്കുമെന്ന് പലരും ചോദിച്ചു. എന്തായാലും ഈ കാസ്റ്റിംഗ് ചര്‍ച്ചയില്‍ ഞാന്‍ നന്ദി പറയുന്നു. സിനിമയിലെ വൈവിധ്യവും പ്രാതിനിധ്യവും ഒരു വലിയ സംഭാഷണമാണ് വിവാദത്തിന് തിരികൊളുത്തിയതെന്നും സ്‌കാര്‍ലെറ്റ് വ്യക്തമാക്കി.

scarlet-johanson-2

സ്‌കാര്‍ലറ്റ് നായികയായി എത്തിയ ഗോസ്റ്റ് ഇന്‍ ദ് ഷെല്‍ ഒരുക്കിയ റൂപെര്‍ട്ട് സാന്‍ഡേര്‍സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തില്‍ നിന്നുള്ള അഭിനേതാക്കള്‍ക്ക് സിനിമയില്‍ വളരെ കുറച്ചു അവസരങ്ങളാണു കിട്ടുന്നതെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള വ്യക്തിയുടെ ജീവിതം സിനിമയാകുമ്പോള്‍ ഇതേ വിഭാഗത്തില്‍ നിന്നുള്ള വ്യക്തി മുഖ്യ വേഷം ചെയ്യണമെന്നാണ് ആഗ്രഹമെന്നും നടി ജാമി ക്ലേട്ടണ്‍ പറഞ്ഞിരുന്നു. നെറ്റ്ഫ്‌ലിക്‌സ് ഒറിജിനല്‍ പരമ്പരയില്‍ ട്രാന്‍സ്‌ജെന്‍ഡറായി വേഷമിട്ട നടിയാണ് ഇതേ വിഭാഗത്തില്‍ നിന്നുള്ള ജാമി ക്ലേട്ടണ്‍.

Top