ബെസെക്ക് അഴിമതി കേസ്‌ ; ബെന്യമിന്‍ നെതന്യാഹുവിനെ പൊലീസ് ചോദ്യം ചെയ്തു

Benjamin Netanyahu

ജറുസലേം: അഴിമതി കേസുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെ പൊലീസ് ചോദ്യം ചെയ്തു. ഇസ്രയേല്‍ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ബെസെക്ക് വാര്‍ത്താ വെബ്‌സൈറ്റുകളിലൂടെ നെതന്യാഹുവിനും ഭാര്യക്കുമായി പ്രത്യേക റിപ്പോര്‍ട്ട് നല്‍കിയെന്നാണ് ആരോപണം.

രാജ്യത്തെ ടെലി കമ്മ്യൂണിക്കേഷന്‍ ചട്ടങ്ങളില്‍ ഇളവ് ലഭിക്കുന്നതിനാണ് ഇത്തരത്തിലൊരു നടപടിയുണ്ടായതെന്നാണ് വിവരം. ആദ്യമായാണ് കേസില്‍ നെതന്യാഹുവിനെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുകയാണ് ബെന്യമിന്‍.

നിലവില്‍ ബെന്യമിനുമായി ബന്ധപ്പെട്ട രണ്ട് അഴിമതി കേസുകളിലെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനു പിന്നാലെയാണ് ടെലി കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട കേസ്. ഇതേതുടര്‍ന്ന് ബെസക്ക് ടെലികോമിന്റെ കണ്‍ട്രോളിങ് ഷെയര്‍ ഹോള്‍ഡര്‍ ഷാവുല്‍ എലോവിച്ച്, കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം മുന്‍ ഡയറക്ടര്‍ ജനറല്‍ ഷോലോമോ ഫില്‍ബര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top