പുതിയ ട്രൂലി വയര്‍ലെസ് ഇയര്‍ബഡുമായി സ്‌കള്‍ക്യാന്റി വിപണിയില്‍

പുതിയ ട്രൂലി വയര്‍ലെസ് ഇയര്‍ബഡുമായി സ്‌കള്‍ക്യാന്റി വിപണിയില്‍. സ്‌കള്‍ ക്യാന്റി പുഷ് ആണ് പുതിയ മോഡല്‍. സ്‌കള്‍ ക്യാന്റി പുഷിന്റെ ബാക്കപ്പ് സമയം 5 മണിക്കൂറാണ്. ഹെഡ് ഫോണിന്റെ ഇയര്‍ബഡുകള്‍ ചെവിയില്‍ കൃത്യമായിരിക്കാന്‍ ഫിറ്റ് ഫിന്‍ ജെല്‍ ഈ മോഡലിനോടൊപ്പം ലഭിക്കും.

ഇതില്‍ കണക്ടിവിറ്റിക്കായി ഉപയോഗിച്ചിരിക്കുന്നത് ബ്ലൂടൂത്ത് വേര്‍ഷന്‍ 4.2 ആണ് 20 ഹെര്‍ട്സ് മുതല്‍ 20 കിലോഹെര്‍ട്സ് വരെ ഫ്രീക്വന്‍സി റെസ്പോണ്‍സുള്ള 9.2 മില്ലിമീറ്റര്‍ ഡ്രൈവറും ഇയര്‍പോഡിലുണ്ട്.

ഇയര്‍ബഡില്‍ ആറുമണിക്കൂറിന്റെ ബാറ്ററി ബാക്കപ്പും ചാര്‍ജിംഗ് കെയിസില്‍ ആറുമണിക്കൂറിന്റെ ബാറ്ററി ബാക്കപ്പുമുണ്ട്. അതിനാല്‍ 12 മണിക്കൂറോളം ചാര്‍ജ് നിലനില്‍ക്കും. ശബ്ദം നിയന്ത്രിക്കാനും ആക്ടീവ് വോയിസ് അസിസ്റ്റന്റ് ആക്ടീവ് ചെയ്യാനുമായി ഇയര്‍ബഡിന്റെ ഇരു വശങ്ങളിലുമായി ബട്ടണുകള്‍ ഘടിപ്പിച്ചിരിക്കുന്നു.

Top