SC upholds validity of Haryana law on panchayat polls

ന്യൂഡല്‍ഹി: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അടിസ്ഥാന യോഗ്യത വേണമെന്ന നിയമം ശരിവച്ച് സുപ്രീംകോടതി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിരുന്ന ഹരിയാന സര്‍ക്കാരിന്റെ ഉത്തരവിനെതിരെ നല്‍കിയിരുന്ന ഹര്‍ജിയിലാണ് കോടതിയുടെ വിധി. ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ പത്താംക്ലാസ് വിജയിച്ചിരിക്കണം, വനിത, ദളിത് സ്ഥാനാര്‍ഥികള്‍ 8-ാംക്ലാസ് വിജയിച്ചിരിക്കണം, സ്ഥാനാര്‍ത്ഥികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടാകരുത്, ലോണ്‍, വൈദ്യുതി എന്നിവയില്‍ കുടിശിക ഉണ്ടാവരുത്, സ്ഥാനാര്‍ത്ഥികളുടെ വീട്ടില്‍ ടോയ്‌ലെറ്റ് ഉണ്ടാകണം എന്നിവയാണ് ഹരിയാന സര്‍ക്കാരിന്റെ നിബന്ധന. ഇതാണ് സുപ്രീംകോടതി ശരിവച്ചിരിക്കുന്നത്.

ഇതോടെ നാലാം ക്ലാസും ഗുസ്തിയും യോഗ്യതയുള്ളവര്‍ക്ക് പഞ്ചായത്ത് രാഷ്ട്രീയം വിടാം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജമീന്‍ന്താര്‍മാരും വന്‍കിട ഭൂ ഉടമകളുമാണ് ഗ്രാമത്തലവന്‍മാരായ പഞ്ചായത്ത് അധ്യക്ഷന്‍മാരാകുന്നത്. അടിസ്ഥാന വിദ്യാഭ്യാസംപോലുമില്ലാത്തവര്‍ കൈക്കരുത്തിന്റെ ബലത്തില്‍ പഞ്ചായത്ത് ഭരണം നടത്തുന്നത് പതിവ് കാഴ്ചയാണ്. അടിസ്ഥാന യോഗ്യത വരുന്നതോടെ കഴിവുള്ളവര്‍ രാഷ്ട്രീയത്തില്‍ കടന്നുവരുന്നതിന് കളമൊരുങ്ങും.

Top