കെഎസ്ആര്‍ടിസി ബസ്സുകള്‍ ഞായറാഴ്ചപതിവുപോലെ സര്‍വ്വീസ് നടത്തും

തിരുവനന്തപുരം: പട്ടികജാതി-പട്ടിക വര്‍ഗ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍വീസ് മുടക്കരുതെന്ന് നിര്‍ദേശിച്ച് കെഎസ്ആര്‍ടിസി നോട്ടീസ് നല്‍കി. കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് ഡെപ്യൂട്ടി മാനേജരാണ് എല്ലാ ഡിപ്പോ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയത്.

അതേസമയം, ഹര്‍ത്താനിലോടനുബന്ധിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല ഞായറാഴ്ച വിവിധ കേന്ദ്രങ്ങളില്‍ നടത്താനിരുന്ന പിഎച്ച്.ഡി. കോഴ്‌സ് വര്‍ക്ക് പരീക്ഷ മാറ്റിവച്ചതായി പ്രോ വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.

Top