പട്ടികജാതിക്കാര്‍ക്ക് അയിത്തം; സിപിഎം തമ്പാനൂര്‍ ലോക്കല്‍ കമ്മിറ്റിക്കെതിരെ പോസ്റ്റര്‍

തമ്പാനൂര്‍: സിപിഎം തമ്പാനൂര്‍ ലോക്കല്‍ കമ്മിറ്റിക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചതായി റിപ്പോര്‍ട്ട്. പുതിയ കമ്മിറ്റിയില്‍ പട്ടികജാതിക്കാരെ ഒഴിവാക്കിയെന്നാണ് ആക്ഷേപം.

തമ്പാനൂര്‍ ലോക്കല്‍ കമ്മിറ്റി പട്ടികജാതി വിരുദ്ധ കമ്മിറ്റിയോ, പാര്‍ട്ടി പാളയം ഏരിയാ കമ്മിറ്റി അംഗം എം രാജേഷിന്റെ ജാതി വിവേചനം അവസാനിപ്പിക്കുക. പട്ടിക ജാതിയില്‍ ഉള്‍പ്പെടാത്ത പുതുതായി എടുത്ത എല്‍.സി മെമ്പര്‍മാരെ ഒഴിവാക്കുക. എം രാജേഷിന്റെ ഏകാധിപത്യം അവസാനിപ്പിക്കുക എന്നാണ് പോസ്റ്ററിന്റെ ഉള്ളടക്കം.

നേരത്തെ, സമ്മേളന മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നു കാണിച്ച് ജില്ലാ നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Top