ജഡ്ജിമാരുടെ അഴിമതി ആരോപണം ; ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ട ഉത്തരവ് റദ്ദാക്കി

ഡല്‍ഹി : ജഡ്ജിമാരുടെ മെഡിക്കല്‍ കോഴ ആരോപണം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ട ഉത്തരവ് റദ്ദാക്കി.

രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചാണ് റദ്ദാക്കിയത്. ഉചിതമായ ബെഞ്ചുകള്‍ ഹര്‍ജി പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

ചീഫ് ജസ്റ്റിസ് നിയോഗിച്ച ഏഴംഗ ബെഞ്ചില്‍ നിന്ന് രണ്ടുപേര്‍ പിന്മാറിയിരുന്നു.

ആരോപണം നേരിടുന്ന ചീഫ് ജസ്റ്റിസ് കേസ് പരിഗണിക്കരുതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. എന്നാല്‍ പ്രശാന്ത് ഭൂഷന്റെ ആവശ്യം കോടതിയലക്ഷ്യമാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ചലമേശ്വറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനും വിമര്‍ശനം നേരിടേണ്ടി വന്നു. ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് മാത്രമാണെന്നായിരുന്നു വിമര്‍ശനം.

Top