ബലാത്സംഗക്കേസ്; ഫ്രാങ്കോ മുളയ്ക്കലിന്റെ പുനപരിശോധന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ പുന:പരിശോധന ഹര്‍ജി തള്ളി സുപ്രീംകോടതി. കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ആഗസ്റ്റില്‍ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹര്‍ജി നല്‍കിയത്.

മുന്‍ ഉത്തരവില്‍ പിഴവുകള്‍ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളികൊണ്ട് വ്യക്തമാക്കി. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യവും കോടതി നിരസിച്ചു.

Top