SC recalls order regarding UP Lokayukta’s appointment

ന്യൂഡല്‍ഹി: അലഹബാദ് ഹൈക്കോടതി മുന്‍ ജസ്റ്റിസ് സഞ്ജയ് മിശ്രയെ ഉത്തര്‍പ്രദേശ് ലോകായുക്തയായി സുപ്രീം കോടതി നിയമിച്ചു. ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി ജസ്റ്റിസ് പ്രഭുല്ല.സി എന്നിവരടങ്ങിയ ബഞ്ചാണ് മിശ്രയെ ലോകായുക്തയായി നിയമിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16ന് ജസ്റ്റിസ് വീരേന്ദ്ര സിംഗിനെ ലോകായുക്തയായി നിയമിച്ചിരുന്നു. എന്നാല്‍ സിംഗിനെ ലോകായുക്തയായി നിയമിച്ചതില്‍ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ പുതിയ ലോകായുക്തയെ നിയമിക്കുമെന്ന് സുപ്രീം കോടതി ഈ മാസം ആദ്യം സൂചിപ്പിച്ചിരുന്നു.

യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, പ്രതിപക്ഷ നേതാവ്, സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ജഡ്ജ്, അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ കമ്മിറ്റി സിംഗിനെ അംഗീകരിച്ചതായി തെറ്റായ വിവരം കോടതിക്ക് നല്‍കിയ യു.പി സര്‍ക്കാറിനെ കോടതി വിമര്‍ശിക്കുകയും ശക്തമായ താക്കീത് നല്‍കുകയും ചെയ്തു.

Top