മമതാ ബാനര്‍ജിക്ക് പരുക്കേറ്റ സംഭവം; സിബിഐക്ക് വിടാനില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നന്ദിഗ്രാമിലെ പ്രചാരണത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പരുക്കേറ്റ സംഭവം സിബിഐക്ക് വിടണമെന്ന ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരനായ വിവേക് നാരായണ്‍ ശര്‍മയ്ക്ക് നിര്‍ദേശം സുപ്രീംകോടതി നല്‍കി.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. സത്യാവസ്ഥ പുറത്തുവരാന്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ വാദം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ബാനര്‍ജിക്ക് പരുക്കേറ്റ സംഭവം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മമതയ്ക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണമാണെന്നായിരുന്നു ആരോപണം. മമതയ്ക്കെതിരെ ആക്രമണം നടന്നിട്ടില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തല്‍.

 

Top