ജ.കെ എം ജോസഫിന്റെ നിയമനം: ശുപാര്‍ശയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജ.കുര്യന്‍ ജോസഫ്‌

kurian-joseph

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശയില്‍ ഉറച്ചു നില്‍ക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. കൊളീജിയം ശുപാര്‍ശ മടക്കി, കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കത്തിന് വസ്തുതകള്‍ ചൂണ്ടിക്കാട്ടി മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കെ.എം. ജോസഫിനെ കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്യുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ശുപാര്‍ശയില്‍ ഉറച്ചുനില്‍ക്കുമെന്നാണ് കുര്യന്‍ ജോസഫ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

2017ലും ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. അന്നും കേന്ദ്ര സര്‍ക്കാര്‍ അക്കാര്യം പരിഗണിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

ഉത്തരാഖണ്ഡിലെ തണുത്ത കാലാവസ്ഥയില്‍ തുടരാന്‍ അദ്ദേഹത്തിന് ശാരീരികമായ ബുദ്ധിമുട്ടുകളുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള വ്യക്തിയാണ് കെ എം ജോസഫ്. അതിനാല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യവും കേന്ദ്രം പരിഗണിച്ചില്ലെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറയുന്നു.

Top