കോടതി നടപടികള്‍ പുനരാരംഭിച്ചു ; ചീഫ് ജസ്റ്റിസ് അല്‍പ്പസമയത്തിനകം മാധ്യമങ്ങളെ കാണും

Justice Dipak Misra

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിമാരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടത്തി. ചീഫ് ജസ്റ്റിസ് അറ്റോര്‍ണി ജനറലിനെ വിളിച്ചുവരുത്തിയ ശേഷമാണ് കൂടിക്കാഴ്ച ആരംഭിച്ചത്. നിയമവശങ്ങള്‍ എജിയുമായി ചര്‍ച്ച ചെയ്തു. ശേഷം രണ്ടു മണിക്ക് കോടതി നടപടികള്‍ പുനരാരംഭിച്ചു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അല്‍പ്പസമയത്തിനകം മാധ്യമങ്ങളെ കാണും. തനിക്കെതിരെയും സുപ്രീംകോടതി ഭരണ സംവിധാനത്തിനെതിരെയും ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാലു ജസ്റ്റിസുമാര്‍ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെയാണ് മിശ്രയുടെ വാര്‍ത്താസമ്മേളനം.

ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രജ്ഞന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് ദീപക്മിശ്രയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നത്.

Top