കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ; എംഎൽഎയെ അയോഗ്യനാക്കി സ്പീക്കർ

ഇംഫാൽ: മണിപ്പൂരിൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കിറിയ തൗനജാം ശ്യാംകുമാർ എംഎൽഎയെ അയോഗ്യനാക്കി.

ഭരണഘടനയുടെ പത്താം ഷെഡ്യൂൾ ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി.സ്പീക്കർ വൈ.ഖേംചന്ദ്ര സിംഗാണ് എംഎൽഎയെ അയോഗ്യനാക്കിയത്.

2017 ൽ നടന്ന മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇംഫാൽ ഈസ്റ്റിലെ ആൻഡ്രോ നിയമസഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിലാണ് ശ്യാംകുമാർ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടത്. 2017 മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 28 സീറ്റും ബിജെപിക്ക് 21 സീറ്റുമാണ് നേടിയിരുന്നത്.

Top