കോടതിയലക്ഷ്യക്കേസ്: ജസ്റ്റിസ് അരുൺ മിശ്ര പിന്മാറണമെന്നുള്ള പ്രശാന്ത് ഭൂഷന്റെ ഹർജി തള്ളി

ന്യൂഡല്‍ഹി: ജസ്റ്റിസ് അരുണ്‍ മിശ്ര തനിക്കെതിരെയുള്ള കോടതിയലക്ഷ്യക്കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷന്‍ നല്‍കിയ അപേക്ഷ സുപ്രീംകോടതി തള്ളി. കേസ് കേള്‍ക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സിബിഐ ഇടക്കാല ഡയറക്ടറായി നാഗഗേശ്വര റാവുവിനെ നിയമിച്ചതിനെ വിമര്‍ശിച്ച് ചെയ്ത ഒരു ട്വീറ്റിന്റെയും നടത്തിയ പ്രസ്താവന എന്നിവയുടെയും പേരിലാണ് പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി ഉത്തരവിറക്കിയത്. ആലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിച്ചത് സെലക്ഷന്‍ കമ്മിറ്റിയുടെ അനുമതിയോടെയല്ല എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടത്. കേസ് കോടതി പരിഗണനയിലിരിക്കുന്ന സമയമായതിനാല്‍ അറ്റോര്‍ണി ജനറലും കേന്ദ്രസര്‍ക്കാരും പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യനടപടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രീം കോടതി നടപടി എടുത്തത്.

Top