sc dismiss pil investigation journalists agustawestland

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാട് കേസില്‍ മാധ്യമപ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി.

ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പൊതുതാത്പര്യ ഹര്‍ജി മാധ്യമങ്ങള്‍ക്കെതിരായ ആക്രമണമാണെന്നും അവരുടെ സ്വാതന്ത്ര്യത്തെ വീര്‍പ്പുമുട്ടിക്കുന്നതാണെന്നും കോടതി പരാമര്‍ശിച്ചു. നമ്മുടെ ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്ക് ഒരു പ്രത്യേക പദവിയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് കരാറില്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി 50 കോടി രൂപ ചെലവഴിച്ചതായി ആരോപിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഹരി ജയ് ആണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പിച്ചത്.

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടിനു അനുകൂലമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് ഇന്ത്യന്‍ മാധ്യമങ്ങളും പ്രമുഖ പത്രപ്രവര്‍ത്തകരും ഉപഹാരങ്ങളും പണവും കൈപറ്റിയെന്നായിരുന്നതായിരുന്നു ആരോപണം.

‘ഇന്ത്യന്‍ എക്‌സ്പ്രസ്, ‘ദി ട്രിബ്യൂണ്‍’ എന്നിവയുടെ അസോസിയേറ്റ് എഡിറ്റര്‍ ആയിരുന്നു ഹരി ജയ്.

Top