കേരള ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ മൂന്ന് അഭിഭാഷകരെ സുപ്രീംകോടതി കോളീജിയം ശുപാര്‍ശ ചെയ്തു

kerala-high-court

ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ മൂന്ന് അഭിഭാഷകരെ സുപ്രീംകോടതി കോളീജിയം ശുപാര്‍ശ ചെയ്തു. അഭിഭാഷകരായ കെ.കെ പോള്‍, സിപി മുഹമ്മദ് നിയാസ്, കോണ്‍റാഡ് സ്റ്റാന്‍സിലൗസ് ഡയസ് എന്നിവരെയാണ് ഹൈക്കോടതി ജഡ്ജിമാരായി സുപ്രീം കോടതി ശുപാര്‍ശ ചെയ്തത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.എ ബോബ്ദെ, ജസ്റ്റിസ് എന്‍.വി രമണ എന്നിവരുള്‍പ്പെട്ടതാണ് കൊളീജിയം. 16 അഭിഭാഷകരെയാണ് വിവിധ ഹൈക്കോടതികളിലേയ്ക്ക് ജഡ്ജിമാരായി കോളീജിയം ശുപാര്‍ശ ചെയ്തത്.

കര്‍ണാടക ഹൈക്കോടതിയിലേയ്ക്ക് എട്ടും ബോംബെ ഹൈക്കോടതിയിലേയ്ക്ക് അഞ്ചും അഭിഭാഷകരെയാണ് കോളീജിയം അംഗീകരിച്ചിരിക്കുന്നത്. അതേസമയം, കര്‍ണാടക ഹൈക്കോടതിയുടെ ഒരു അഭിഭാഷകന്റെ പേരും ബോംബെ ഹൈക്കോടതിയിലെ നാല് പേരുടെ അപേക്ഷകളും കോളീജിയം തിരിച്ചയച്ചു.

Top