ദി വയര്‍ വെബ്‌സൈറ്റിനെതിരായ നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന് സുപ്രിം കോടതി

supreame court

ന്യൂഡല്‍ഹി: ദി വയര്‍ വാര്‍ത്ത വെബ്‌സൈറ്റിനെതിരായ അപകീര്‍ത്തി കേസില്‍ ഏപ്രില്‍ 12 വരെ നടപടികള്‍ കൈക്കൊള്ളരുതെന്ന് ഗുജറാത്ത് മജിസ്‌ട്രേറ്റ് കോടതിക്ക് സുപ്രിം കോടതിയുടെ നിര്‍ദ്ദേശം.

നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് തേടി വെബ്‌സൈറ്റ് ഉടമകള്‍ക്ക് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ് ഷായുടെ ആസ്തി വര്‍ധന ചൂണ്ടിക്കാണിച്ച് വയര്‍ വാര്‍ത്തി നല്‍കിയിരുന്നു. ഇതിനെതിരെ ജെയ്ഷായാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

കമ്പനി ക്രമാതീതവരുമാനം ഉണ്ടാക്കിയതു സംബന്ധിച്ച വാര്‍ത്തകള്‍ക്കുള്ള വിലക്ക് ഹൈക്കോടതി നേരത്തെ പുനഃസ്ഥാപിച്ചിരുന്നു. വിചാരണക്കോടതിയാണ് ആദ്യവാര്‍ത്തയും തുടര്‍ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ദി വയറി’നെ വിലക്കിയിരുന്നത്. പരാതിക്കാരന്റെ ഭാഗം മാത്രമേ കേട്ടിട്ടുള്ളൂവെന്ന് കാട്ടി പോര്‍ട്ടല്‍ നടത്തിപ്പുകാര്‍ ഹൈക്കോടതിയിലെത്തി. പോര്‍ട്ടലിന്റെ വാദം കൂടി കേട്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വാദം കേട്ട വിചാരണക്കോടതി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാമര്‍ശിക്കുന്നത് ഒഴികെയുള്ള ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കി. ഇതിനെതിരേ ജയ് ഷാ ഹൈക്കോടതിയെ സമീപിച്ചു. ഈ അപ്പീലിലാണ് കോടതി വാര്‍ത്താവിലക്ക് പുനഃസ്ഥാപിച്ചിരുന്നത്.

Top