26 ആഴ്ച വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കുവാന്‍ സുപ്രീം കോടതിയുടെ അനുമതി

ന്യൂഡല്‍ഹി: 26 ആഴ്ച വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കുവാന്‍ യുവതിക്ക് സുപ്രീം കോടതിയുടെ അനുമതി.

ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാലും കുട്ടി ജീവിച്ചിരിക്കാന്‍ ഇടയില്ലെന്നുമുള്ള ആശുപത്രി റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവ്.

ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എം. ഖാന്‍വികര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

പരാതിക്കാരിയുടെ ജീവന്‍ സംരക്ഷിക്കാനുള്ള അവകാശം മുന്‍ നിര്‍ത്തി മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട് അനുസരിച്ചാണ് ദമ്പതികള്‍ ഭ്രൂണഹത്യക്ക് അനുമതി തേടിയത്.

Top