SC allows Mumbai rape victim to medically terminate 24 week

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിലെ ഇരകള്‍ക്ക് ഗര്‍ഭഛിദ്രമാകാമെന്ന് സുപ്രീംകോടതി. ബലാത്സംഗത്തിന് ഇരയായ 15കാരി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. 6 മാസത്തിന് ശേഷമുള്ള ഗര്‍ഭഛിദ്രം നിരോധിച്ചത് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.

15 വയസുകാരി നല്‍കിയ ഹര്‍ജിയില്‍ ഇരയുടെ ആരോഗ്യനില സംബന്ധിച്ച് പരിശോധന നടത്താന്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇതിനായി ഡല്‍ഹി സര്‍ക്കാര്‍ മൂന്നംഗ ഡോക്ടര്‍മാരുടെ പാനലിന് രൂപം നല്‍കി. പെണ്‍കുട്ടിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി.

ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യനില അപകടകരമാണ് എന്നായിരുന്നു ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് ഗര്‍ഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി നല്‍കിയത്. ആറുമാസം കഴിഞ്ഞ ഗര്‍ഭസ്ഥ ശിശുവിനെ ഛിദ്രം നടത്തുന്നതിന് മുമ്പ് ആരോഗ്യനില പരിശോധിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

Top