ബിഎസ്-6 വാഹനങ്ങളുടെ രജിസ്ട്രേഷന് സുപ്രിംകോടതി അനുമതി

ഡല്‍ഹി: ബിഎസ്-6 വാഹനങ്ങളുടെ രജിസ്ട്രേഷന് സുപ്രിംകോടതി അനുമതി. പൊതുഗതാഗതത്തിനും അടിയന്തരാവശ്യങ്ങള്‍ക്കുമായി ബിഎസ് -6 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനാണ് അനുമതി.

ജസ്റ്റിസ് എല്‍ നാഗേശ്വര റാവു ജസ്റ്റിസ് ബിആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ബിഎസ്-6 ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് കണിച്ച് എംസി മെഹ്ത നല്‍കിയ അപേക്ഷയിലാണ് ഉത്തരവ്.

നേരത്തെ കോടതി ബിഎസ്-4 വാഹനങ്ങളുടെ വില്‍പനയും രജിസ്ട്രേഷനും നിരോധിച്ചിരുന്നു. 2020 ഏപ്രില്‍ 1 മുതല്‍ ഈ ഉത്തരവ് നിലവില്‍ വന്നു.

Top