എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നു

ന്യൂഡല്‍ഹി: എടിഎമ്മുകളില്‍ നിന്ന് 2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി എസ്ബിഐ. മാര്‍ച്ച് 31നകം പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന് മാനേജര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരിക്കുകയാണ്. മാര്‍ച്ചിനുശേഷം എടിഎമ്മുകളില്‍ നിന്ന് 500, 200, 100 നോട്ടുകള്‍ മാത്രമായിരിക്കും ലഭിക്കുക. അതേസമയം, സിഡിഎമ്മുകളില്‍ 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് തടസമുണ്ടാകില്ല.

Top