വാഹന വായ്പകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി എസ്.ബി.ഐ

sbi

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ എസ്.ബി.ഐ വാഹന ഡീലര്‍മാര്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നു.വാഹന വില്‍പനയില്‍ ഇടിവുണ്ടായതോടെയാണ് എസ്.ബി.ഐ നിയന്ത്രണത്തിന് ഒരുങ്ങുന്നത്.

2018 മധ്യത്തില്‍ തുടങ്ങിയ ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രിലിന് ശേഷം രാജ്യത്തെ കാര്‍ വില്‍പനയില്‍ 17 മുതല്‍ 20 ശതമാനത്തിന്റെ വരെ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഉയര്‍ന്ന ഇന്‍ഷൂറന്‍സും നികുതിയും കാര്‍ വിപണിയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് വായ്പയുടെ കാര്യത്തിലും എസ്.ബി.ഐ മാറി ചിന്തിക്കാനൊരുങ്ങുന്നത്. വ്യവസ്ഥകള്‍ കര്‍ശനമാക്കുന്ന വിവരം എസ്.ബി.ഐ വിവിധ കമ്പനികളുടെ കാര്‍ ഡീലര്‍മാരെ അറിയിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് ഹ്യൂണ്ടായിയുടെ ഡീലര്‍മാര്‍ക്ക് എസ്.ബി.ഐ കത്തയച്ചിട്ടുണ്ടെന്നാണ് വിവരം.

Top