1200 കോടി രൂപ തിരിച്ച് പിടിക്കാന്‍ എസ്ബിഐ; പ്രതിസന്ധിയിലായി അനില്‍ അംബാനി

ന്യൂഡല്‍ഹി: റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നീ കമ്പനികള്‍ക്കു ബാങ്ക് നല്‍കിയ വായ്പയ്ക്ക് നല്‍കിയ പഴ്സനല്‍ ഗാരന്റിയിന്മേല്‍ 1200 കോടി രൂപ തിരിച്ചുപിടിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപടികള്‍ തുടങ്ങിയതോടെ പ്രമുഖ്യ വ്യവസായി അനില്‍ അംബാനി കടുത്ത പ്രതിസന്ധിയില്‍. ഇതുമായി ബന്ധപ്പെട്ട് എസ്ബിഐ, ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചു.

പാപ്പര്‍ നിയമത്തിലെ പഴ്സനല്‍ ഗാരന്റി വ്യവസ്ഥയനുസരിച്ചാണ് അനില്‍ അംബാനിക്കെതിരെ എസ്ബിഐ നടപടിയെടുക്കുന്നത്. മുന്‍പ് ജയിലിലാകും എന്ന അവസ്ഥയില്‍ അനിലിന്റെ കടം തിരിച്ചടച്ച് സഹോദരനും ഏഷ്യയിലെ ഏറ്റവും സമ്പന്നനുമായ മുകേഷ് അംബാനി അവസാനനിമിഷം രക്ഷയ്ക്കെത്തിയിരുന്നു. അതേസമയം റിലയന്‍സ് കമ്യൂണിക്കേഷന്‍സും റിലയന്‍സ് ഇന്‍ഫ്രാടെല്ലും എടുത്ത കോര്‍പ്പറേറ്റ് വായ്പയുമായി ബന്ധപ്പെട്ടാണു നടപടിയെന്നും അനില്‍ അംബാനിയുടെ വ്യക്തിഗത വായ്പയല്ലെന്നും കമ്പനി വക്താവ് അറിയിച്ചു.

Top