sbi sbt merging

ന്യൂഡല്‍ഹി: എസ് ബി ഐ എസ് ബി ടി ലയനം; ഈ സാമ്പത്തികവര്‍ഷം തന്നെ ഉണ്ടാവുമെന്ന് ബാങ്ക് മേധാവികള്‍.സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ ഇരുബാങ്കുകളും തമ്മിലുള്ള ലയന തീയതി പ്രഖ്യാപിക്കുമെന്ന് എസ് ബി ടി മാനേജിങ് ഡയറക്ടര്‍ സി ആര്‍ ശശികുമാര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരബാദ് മാനേജിങ്ങ് ഡയറക്ടര്‍ സന്താനു മുഖര്‍ജി, എസ് ബി ഐ ജനറല്‍ മാനേജര്‍ പി.കെ. മിശ്ര എന്നിവര്‍ പറഞ്ഞു.

ഉപഭോക്താക്കള്‍ക്കിടയില്‍ ലയനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നേക്കാവുന്ന സംശയങ്ങളും ആശങ്കകളും ദൂരികരിക്കാന്‍ ഇരുബാങ്കുകളും വിപുലമായ ഉപഭോക്തൃ സമ്പര്‍ക്ക പരിപാടികളാണ് നടത്തിവരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ ഭാഗമാകുന്നതോടെ ഇടപാടുകാര്‍ക്ക് കൂടുതല്‍ ഗുണകരവും മികച്ചതുമായ സേവനം ലഭിക്കുമെന്ന് എസ്.ബി.ടി എം.ഡി ശശികുമാര്‍ പറഞ്ഞു.

എസ്.ബി.ഐയുടെ ഒട്ടനവധി ഉത്പന്നങ്ങളും സേവനങ്ങളും ലയിക്കപ്പെടുന്ന ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കും ലഭിക്കും. ലയനം കാരണം ഏതെങ്കിലൂം ശാഖകള്‍ അടച്ചുപൂട്ടില്ല.

അക്കൗണ്ടുകള്‍ മാറ്റണ്ടേിവരില്ല. നിലവിലെ അക്കൗണ്ടില്‍ തന്നെ ഇടപാടുകള്‍ നടത്താം. ജീവനക്കാരും മാറില്ല. നിക്ഷേപ, വായ്പാ പലിശ നിരക്കിലും ഉടനെ മാറ്റമുണ്ടാകില്ല.

ചുരുക്കം ചില അക്കൗണ്ട് നമ്പറുകളില്‍ മാറ്റം വന്നേക്കാം. ഇതും അക്കൗണ്ട് ഉടമകളെ മുന്‍കൂട്ടി അറിയിച്ചുകൊണ്ട് മാത്രമായിരിക്കും ചെയ്യക. നിലവിലെ ചെക്ക് ബുക്കുകളും ഡെബിറ്റ് കാര്‍ഡുകളും ഒരു നിശ്ചിത കാലാവധിവരെ തുടര്‍ന്നും ഉപയോഗിക്കാം.

അക്കാര്യം ഉടന്‍ അറിയിക്കുമെന്നും അവര്‍ പറഞ്ഞു.

Top