SBI-SBT data merger to hit online transactions

തിരുവനന്തപുരം: ഇന്ന് 11.30 വരെ എസ്ബിഐ-എസ്ബിടി എടിഎമ്മുകളില്‍നിന്ന് പണമെടുക്കുന്നതുള്‍പ്പടെയുള്ള ഇടപാടുകള്‍ തടസ്സപ്പെടും. എസ്ബിഐ-എസ്ബിടി ഡേറ്റാ ലയനം നടക്കുന്ന സാഹചര്യത്തിലാണ് ഇടപാടുകള്‍ തടസ്സപ്പെടുന്നത്.

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് രാവിലെ ആറുമണിയോടെ ഇടപാടുകള്‍ നടത്താനാവും. എന്നാല്‍ പഴയ എസ്ബിടി അക്കൗണ്ടുടമകള്‍ 11.30 വരെ കാത്തിരിക്കണം. ഇരുബാങ്കുകളും ലയിച്ചതിനെത്തുടര്‍ന്ന് അക്കൗണ്ട് വിവരങ്ങള്‍ ഒറ്റ വിവരശേഖരത്തിലേക്ക് മാറ്റുന്ന നടപടികള്‍ ഇന്നലെ തുടങ്ങിയിരുന്നു.

ഇന്ന് ബാങ്ക് അവധിയായതിനാല്‍ ശാഖകളില്‍ നേരിട്ട് ഇടപാടില്ല. എന്നാല്‍ ഇന്നും നാളെയും തിരഞ്ഞെടുത്ത ശാഖകള്‍ തുറന്ന് ഡേറ്റാലയനം കാര്യക്ഷമമായോ എന്ന് പരിശോധിക്കും. ഇവ തുറക്കുമെങ്കിലും ഇടപാടുകള്‍ നടക്കില്ല.

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് പഴയ എസ്ബിടി അക്കൗണ്ടുകാര്‍ ഇന്ന് മുതല്‍ എസ്ബിഐ ആണ് തിരഞ്ഞെടുക്കേണ്ടത്. ഡേറ്റാശേഖരം ഒന്നായെങ്കിലും ഇടപാടുകാരുടെ അക്കൗണ്ട് നമ്പറിനോ പാസ്സ് ബുക്കിനോ മാറ്റമുണ്ടാവില്ല.

Top