വായ്പ പലിശ നിരക്കുകളില്‍ ഇളവ് വരുത്തി സ്റ്റേറ്റ് ബാങ്ക്

sbi

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് വായ്പാനിരക്ക് കുറച്ചു. റിസര്‍വ് ബാങ്ക് വായ്പ പലിശ നിരക്കുകള്‍ കുറച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ സ്റ്റേറ്റ് ബാങ്കുകളില്‍ 30 ലക്ഷം രൂപയ്ക്ക് താഴെയുളള ഭവനവായ്പയുടെ പലിശ നിരക്കില്‍ 0.10 ശതമാനത്തിന്റെ കുറവാണ് ഉണ്ടാകുക. വായ്പയുടെ ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 8.70 ശതമാനം ഇതോടെ 8.60 ത്തിലേക്ക് താഴ്ന്നു.

പലിശ നിരക്കിലും കുറവുണ്ടായിട്ടുണ്ട്. ഉയര്‍ന്ന നിരക്കായ ഒന്‍പത് ശതമാനം ഇതോടെ 8.90 ശതമാനമായി കുറയും. പുതുക്കിയ നിരക്കുകള്‍ ഇന്നത്തോടെ പ്രാബല്യത്തില്‍ വരും. മറ്റ് വായ്പയുടെ പലിശ നിരക്കിലും നേരിയ കുറവുണ്ടാകും. വായ്പയ്ക്ക് പലിശ നിര്‍ണയിക്കാനുപയോഗിക്കുന്ന മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റില്‍ (എംസിഎല്‍ആര്‍) 0.05 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്.

Top