ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമില്ല; ആവശ്യത്തിന് മൂലധനമുണ്ടെന്ന് എസ്.ബി.ഐ മേധാവി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമില്ലെന്ന് വ്യക്തമാക്കി എസ്.ബി.ഐ മേധാവി രജനീഷ് കുമാര്‍ രംഗത്ത്. വായ്പ നല്‍കുവാന്‍ എസ്.ബി.ഐയുടെ കൈവശം ആവശ്യത്തിന് മൂലധനമുണ്ടെന്നും രജനീഷ് കുമാര്‍ പ്രതികരിച്ചു.

ആഗോളസമ്പദ്‌വ്യവസ്ഥയുടെ ഭാഗമാണ് ഇന്ത്യ. അതിനാല്‍ ആഗോളപരമായ പ്രശ്‌നങ്ങള്‍ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കും. ഇതാണ് ഇപ്പോഴുള്ള സ്ഥിതിക്ക് കാരണമായിരിക്കുന്നത്, രജനീഷ് കുമാര്‍ വ്യക്തമാക്കി.

വായ്പ വളര്‍ച്ചയില്‍ എസ്.ബി.ഐയുടെ സ്ഥിതി മെച്ചമാണെന്നും അദ്ദേഹം പറഞ്ഞു.

Top