റിയല്‍ എസ്റ്റേറ്റിനു മാത്രമായി പ്രത്യേക വിഭാഗമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ലാഭക്ഷമത വര്‍ധിപ്പിക്കാനും, കിട്ടാക്കടത്തിന്റെ തോതു കുറയ്ക്കാനും പ്രത്യേക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനൊരുങ്ങുകയാണ് എസ്ബിഐ.
മുഖ്യധാരയില്‍ ഉള്‍പ്പെടാത്ത വിഭാഗങ്ങളെ പ്രത്യേക സ്ഥാപനങ്ങളാക്കി മാറ്റും. 400 ജീവനക്കാരെ ഉള്‍പെടുത്തുന്ന എസ്ബിഐ ഇന്‍ഫ്രാ മാനേജ്‌മെന്റ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്ബിഐ ഐഎംഎസ്) പ്രോജക്ട് മാനേജ്‌മെന്റ്, പുതിയ നയങ്ങള്‍, നടപടികള്‍, അഡൈ്വസറി സേവനങ്ങള്‍, തുടങ്ങിയ കാര്യങ്ങളാവും കൈകാര്യം ചെയ്യുക.