എസ്ബിഐ ഓഫീസ് ആക്രമിച്ച കേസ് ; എന്‍ജിഒ യൂണിയന്‍ നേതാക്കളെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിനത്തില്‍ തിരുവനന്തപുരത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ച് ഓഫീസ് ആക്രമിച്ച കേസില്‍ 6 എന്‍ജിഒ യൂണിയന്‍ നേതാക്കളെ റിമാന്‍ഡ് ചെയ്തു. കോടതി 14 ദിവസത്തേക്കാണ് ഇവരെ റിമാന്‍ഡ് ചെയ്തത്.

കേസില്‍ ഒളിവിലായിരുന്ന എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഒരാള്‍ ഇപ്പോളും ഒളിവിലാണ്. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുരേഷ് ബാബു, ശ്രീവത്സന്‍, ജില്ലാ ഏരിയാ നേതാക്കളായ അനില്‍കുമാര്‍, ബിനുരാജ്, ബിനുകുമാര്‍, സുരേഷ് എന്നിവരാണ് കീഴടങ്ങിയത്.

Top