എടിഎം സേവന നിരക്കുകള്‍ എസ്ബിഐ പരിഷ്‌കരിച്ചു

സ്ബിഐ എടിഎം സേവന നിരക്കുകള്‍ പരിഷ്‌കരിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ പരിഷ്‌കരിച്ച നിരക്കുകള്‍ നിലവില്‍വരും.പ്രതിമാസം എട്ടു മുതല്‍ പത്തുതവണവരെ ഉപഭോക്താക്കള്‍ക്ക് സൗജന്യ എടിഎം ഇടപാടുകള്‍ അനുവദിക്കുന്നുണ്ട്. അതില്‍കൂടുതലുള്ള ഇടപാടുകള്‍ക്കാണ് പ്രത്യേക നിരക്കുകള്‍ ഈടാക്കുക.

പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ

സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് എട്ട് തവണവരെയാണ് എടിഎം ഉപയോഗത്തിന് സൗജന്യമുള്ളത്. ഇതില്‍ അഞ്ചെണ്ണം എസ്ബിഐയുടെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിനും മൂന്നെണ്ണം മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുമാണ്.

മെട്രോ നഗരങ്ങളല്ലാത്തയിടങ്ങളില്‍ 10വരെ ഇടപാട് സൗജന്യമാണ്. എസ്ബിഐയുടെ അഞ്ചും മറ്റ് ബാങ്കുകളുടെ അഞ്ചും ഇടപാടുകള്‍ക്കാണ് സൗജന്യമുള്ളത്.

സൗജന്യ പരിധി കഴിഞ്ഞാല്‍ അഞ്ച് രൂപമുതല്‍ 20 രൂപവരെയാണ് ഈടാക്കുക.

കാര്‍ഡില്ലാതെ എടിഎം ഉപയോഗിച്ചാല്‍ 22 രൂപയാണ് ഈടാക്കുക.

അക്കൗണ്ടില്‍ ആവശ്യത്തിന് ബാലന്‍സില്ലാതെ ഇടപാട് നടത്തിയാല്‍ 20 രൂപ നല്‍കേണ്ടിവരും.

അക്കൗണ്ടില്‍ ശരാശരി 25,000 രൂപക്കുമുകളില്‍ ബാലന്‍സുണ്ടെങ്കിലും പരിധിയില്ലാതെ എടിഎം ഉപയോഗം സൗജന്യമാണ്. മുന്‍മാസത്തെ ബാലന്‍സാണ് ഇതിനുവേണ്ടി പരിഗണിക്കുന്നത്.

ശമ്പള അക്കൗണ്ട് ഉടമകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി എസ്ബിഐയുടെയും മറ്റ് ബാങ്കുകളുടെയും എടിഎമ്മുകള്‍ ഉപയോഗിക്കാം.

Top