ഭവന വായ്പയുടെ പലിശ നിരക്ക് കുറച്ച് എസ്ബിഐ

ന്യൂഡൽഹി: ഭവന വായ്പകളുടെ പലിശ നിരക്ക് 10 ബേസിസ് പോയിൻറ് കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പുതുക്കിയ നിരക്കുകൾ 6.70 ശതമാനത്തിൽ ആരംഭിക്കും. നിരക്കുകളിലെ മാറ്റം സിബിൽ ക്രെഡിറ്റ് സ്കോറുമായി ബന്ധിപ്പിക്കും.

700-750 വരെ സിബില്‍ സ്‌കോര്‍ ഉളളവര്‍ക്ക് 75 ലക്ഷം വരെയുളള ഭവന വായ്പകള്‍ക്ക് 6.9 ശതമാനമായിരിക്കും പലിശ നിരക്ക്. സിബില്‍ സ്‌കോര്‍ 751 -800 വരെയുളളവര്‍ക്ക് 6.8 ശതമാനവും 800 ന് മുകളില്‍ സിബില്‍ സ്‌കോര്‍ ഉളളവര്‍ക്ക് 6.70 ശതമാനവുമായിരിക്കും നിരക്ക്.

അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വനിതകളായ വായ്പാ അപേക്ഷകര്‍ക്ക് അഞ്ച് ബേസിസ് പോയിന്റ്‌സ് അക ഇളവ് ലഭിക്കും. ബാങ്കിന്റെ ആഭ്യന്തര മുന്നേറ്റത്തിന്റെ 23 ശതമാനം വരുന്ന ഭവനവായ്പ 2020 ഡിസംബർ വരെ 9.99 ശതമാനം വർദ്ധിച്ചു.

Top