യോനോ ആപ്പിന് സിം ബൈന്‍ഡിങ് സംവിധാനം ഏര്‍പ്പെടുത്തി എസ്ബിഐ

മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ, യോനോ ലൈറ്റ് ആപ്പുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സിം ബൈന്‍ഡിങ് എന്ന പുതിയ മെച്ചപ്പെട്ട സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തി. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറോടുകൂടിയ സിം കാര്‍ഡ് ഉളള ഡിവൈസില്‍ മാത്രമായിരിക്കും ഇത് പ്രകാരം യോനോ, യോനോ ലൈറ്റ് ആപ്പുകള്‍ പ്രവര്‍ത്തിക്കുക.

വിവിധ ഡിജിറ്റല്‍ തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്ന പുതുക്കിയ പതിപ്പിനായി ഉപഭോക്താക്കള്‍ അവരുടെ മൊബൈല്‍ ആപ്പ് അപ്പ്‌ഡേറ്റ് ചെയ്യുകയും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുകയും വേണം. ഈ പ്രക്രിയയിലൂടെ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യകയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറോടുകൂടിയ സിം ഉളള ഡിവൈസില്‍ നിന്ന് രജിസ്‌ട്രേഷന്‍ നടത്തുന്നു എന്ന് ഉപഭോക്താക്കള്‍ ഉറപ്പാക്കണം.

ഒരു മൊബൈല്‍ ഡിവൈസ്, ഒരു ഉപയോക്താവ്, ഒരു രജിസ്‌ട്രേഡ് മൊബൈല്‍ നമ്പര്‍ എന്ന അടിസ്ഥാന ചട്ടത്തിലൂടെയാവും യോനോയും യോനോ ലൈറ്റും പ്രവര്‍ത്തിക്കുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറോടുകൂടിയ സിം ഉപയോഗിച്ച് യോനോ, യോനോ ലൈറ്റ് എന്നിവ ഒരേ ഡിവൈസില്‍ ഉപയോഗിക്കാനാവും. ഇരട്ട സിം ഉളള ഹാന്‍ഡ് സെറ്റില്‍ യോനോ, യോനോ ലൈറ്റ് എന്നിവ രണ്ടു വ്യത്യസ്ത ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാനും സാധിക്കും.

Top