ഉയർന്ന പലിശ; മികച്ച റിട്ടേൺ; പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിച്ച് എസ്ബിഐ

ഉയർന്ന പലിശ നൽകുന്ന മികച്ച നിക്ഷേപ പദ്ധതി അവതരിപ്പിച്ച് എസ്ബിഐ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാ​ഗമായാണ് എസ്ബിഐ ഉത്സവ് ഡെപ്പോസിറ്റ് എന്ന ഫിക്സഡ് ഡെപ്പോസിറ്റ് പദ്ധതി അവതരിപ്പിച്ചത്.

നിങ്ങളുടെ നിക്ഷേപം നിങ്ങൾക്ക് വേണ്ടി അധ്വാനിക്കട്ടെ. അവതരിപ്പിക്കുന്നു ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് ഉയർന്ന പലിശ നൽകുന്ന ഉത്സവ് ഡെപ്പോസിറ്റ് – എസ്ബിഐ ട്വീറ്റ് ചെയ്തതിങ്ങനെ.

1000 ദിവസത്തെ കാലാവധി മാത്രമുള്ള ഈ ഫിക്സഡ് ഡെപ്പോസിറ്റിന് 6.10% പലിശയാണ് എസ്ബിഐ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശയും എസ്ബിഐ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. സ്കീമിൽ ചേരാൻ ആ​ഗ്രഹമുള്ളവർ 75 ദിവസത്തിനകം എസ്ബിഐയുമായി ബന്ധപ്പെടണം.

Top