എസ്ബിഐ വായ്പാ നിരക്കുകൾ ഉയർത്തി ; ഇഎംഐ കൂടും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംസിഎൽആർ 10 ബേസിസ് പോയിന്റ് വർധിപ്പിച്ചു. പുതുക്കിയ വായ്പാ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും. മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് നിരക്ക് 0.10 ശതമാനമാണ് എസ്ബിഐ വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ വിവിധ കാലാവധിയിലുള്ള വായ്പകളുടെ ഇഎംഐകൾ ഉയരുമെന്നത് ഉപയോക്താക്കളെ ആശങ്കയിലാക്കും. എസ് ബി ഐയുടെ ഈ പുതിയ നീക്കം വായ്പാ എടുത്തവരെ സാരമായി തന്നെ ബാധിക്കും. ഭവന വായ്പാ, വാഹന വായ്പാ, വ്യക്തിഗത വായ്പ എന്നിവയുടെ പലിശ നിരക്കുകൾ ഉയരും. ഇതോടെ ഇഎംഐകൾ കുത്തനെ ഉയരും.

ഒരു വർഷത്തെ കാലയളവിലുള്ള വായ്പയുടെ പലിശ 7.40 ശതമാനത്തിൽ നിന്ന് 7.50 ശതമാനമായാണ് ഉയർത്തിയത്. ആറ് മാസത്തെ കാലാവധിയിൽ എംസിഎൽആർ 7.35 ശതമാനത്തിൽ നിന്ന് 7.45 ശതമാനമായി ഉയർത്തി. രണ്ട് വർഷത്തെ കാലാവധിയിലുള്ള പലിശ നിരക്കുകൾ 7.60 ശതമാനത്തിൽ നിന്ന് 7.70 ശതമാനമായി ഉയർത്തി. മൂന്ന് വർഷത്തെ കാലാവധിയുള്ള വായ്പകളുടെ പലിശനിരക്ക് 7.7 ശതമാനത്തിൽ നിന്ന് 7.8 ശതമാനമായി ഉയർത്തി.

 

Top