സൗത്ത് ബാങ്ക് ഓഫ് ഇന്ത്യ വായ്പ പലിശ നിരക്ക് വീണ്ടും കുറച്ചു

മുംബൈ: സൗത്ത് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ 10 ബേസിസ് പോയന്റാണ് കുറവ് വരുത്തിയത്. ഇതോടെ വായ്പ പലിശ നിരക്ക് 8.25 ശതമാനത്തില്‍നിന്ന് 8.15 ശതമാനമായി കുറയും.

സെപറ്റംബര്‍ 10 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍വരും. വായ്പ പലിശയ്‌ക്കൊപ്പം സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കും ബാങ്ക് കുറച്ചിട്ടുണ്ട്. 20-25 ബേസിസ് പോയന്റ് വരെയാണ് കുറവുവരുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് നിക്ഷേപ പലിശ കുറയ്ക്കുന്നത്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇത് അഞ്ചാംതവണയാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് പ്രകാരമുള്ള വായ്പ പലിശനിരക്കില്‍ കുറവുവരുത്തുന്നത്.

Top