ഒരു മാസത്തിനിടെ രണ്ടാം തവണയും സ്ഥിര നിക്ഷേപ പലിശനിരക്ക് കുറച്ച് എസ്​.ബി.ഐ

ന്യൂഡല്‍ഹി: ഒരു മാസത്തിനിടെ രണ്ടം തവണയും സ്ഥിര നിക്ഷേപ പലിശനിരക്ക് കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എല്ലാ കാലാവധിയിലുളള നിക്ഷേപങ്ങള്‍ക്കും 40 ബേസിസ് പോയിന്റാണ് കുറച്ചത്.

പുതിയ പലിശ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും എസ്.ബി.ഐ വെബ്‌സൈറ്റിലൂടെ അറിയിച്ചു. രണ്ടു ലക്ഷം രൂപക്ക് മുകളിലുള്ള വന്‍കിട നിക്ഷേപങ്ങളുടെ പലിശനിരക്കും കുറച്ചിട്ടുണ്ട്. 50 ബേസിസ് പോയിന്റാണ് കുറവ് വരുത്തിയത്.

സ്​ഥിര നിക്ഷേപ പലിശ നിരക്കുകൾ

1. ഏഴുമുതൽ 45 ദിവസം വരെ -2.9 ശതമാനം

2. 46 മുതൽ 179 ദിവസം വരെ -3.9 ശതമാനം

3. 180 മുതൽ ഒരു വർഷത്തിൽ താഴെ -4.4 ശതമാനം

4. ഒരു വർഷം മൂന്നുവർഷം വരെ -5.1 ശതമാനം

5. മൂന്നുവർഷം മുതൽ അഞ്ചുവർഷം വരെ -5.3 ശതമാനം

6. അഞ്ചുവർഷം മുതൽ 10 വ​ർ​ഷം വരെ -5.4 ശതമാനം.

മുതിർന്ന പൗരന്മാർക്ക്​ ലഭിക്കുന്ന നിക്ഷേപ പലിശ നിരക്ക്​

1. ഏഴുമുതൽ 45 ദിവസം വരെ -3.4 ശതമാനം

2. 46 മുതൽ 179 ദിവസം വരെ -4.4 ശതമാനം

3. 180 മുതൽ ഒരു വർഷത്തിൽ താഴെ -4.9 ശതമാനം

4. ഒരു വർഷം മുതൽ മൂന്നുവർഷം വരെ -5.6 ശതമാനം

5. മൂന്നുവർഷം മുതൽ അഞ്ചുവർഷം വരെ -5.8 ശതമാനം

6. അഞ്ചുവർഷം മുതൽ 10 വ​ർ​ഷം വരെ -6.2 ശതമാനം

Top