റൂപേ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കാനൊരുങ്ങി എസ്ബിഐ

ന്യൂഡല്‍ഹി:എസ്.ബി.ഐ റൂപേ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. അമേരിക്കന്‍ കമ്പനികളായ വിസയും മാസ്റ്റര്‍ കാര്‍ഡുമാണ് ഈ മേഖലയിൽ നിലവില്‍ ആധിപത്യം പുലര്‍ത്തുന്നത്. നിലവില്‍ റൂപേ കാര്‍ഡുകള്‍ സിങ്കപ്പൂര്‍, ഭൂട്ടാന്‍ തുടങ്ങിയ ചുരുക്കം വിദേശരാജ്യങ്ങള്‍ മാത്രമേ അംഗീകരിച്ചിട്ടുള്ളു.

പേയ്‌മെന്റ് രംഗത്ത് തദ്ദേശ സാന്നിധ്യമാണ് റൂപേ. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് റൂപേ കാര്‍ഡുകള്‍ പുറത്തിറക്കുന്നത്.അടുത്തിടെ യു.എ.ഇ.യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റൂപേ കാര്‍ഡുകള്‍ അവതരിപ്പിച്ചിരുന്നു. റൂപേ കാര്‍ഡുകള്‍ക്ക് രാജ്യത്ത് ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നതിനാലാണ് എസ്.ബി.ഐ റൂപേ കാര്‍ഡ് അവതരിപ്പിക്കുന്നത്.

Top