എസ്ബിഐയുടെ അറ്റാദായം 4,189.3 കോടി രൂപയായി ; മുന്‍വര്‍ഷത്ത അപേക്ഷിച്ച് 81 ശതമാനം വര്‍ധനവ്

sbi

മുംബൈ: രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐ ജൂണ്‍ പാദത്തില്‍ 4,189.3 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷത്ത അപേക്ഷിച്ച് 81 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

പലിശവരുമാനത്തിലുണ്ടായ വര്‍ധനവാണ് മികച്ച ആദായം നേടാന്‍ ബാങ്കിനെ സാഹായിച്ചത്. പലിശ വരുമാത്തില്‍മാത്രം 26,641.5 കോടി രൂപയുടെ വര്‍ധനവാണ് ബാങ്ക് നേടിയത്. നിക്ഷേപം 16ശതമാനമുയര്‍ന്ന് 34.19 ലക്ഷം കോടി രൂപയായി.

Top