എസ്ബിഐയുടെ എടിഎം പിൻ ഇനി വളരെ എളുപ്പത്തിൽ മാറ്റാം

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഓൺലൈൻ വഴി എടിഎം പിൻ മാറ്റാനുള്ള സൗകര്യം നൽകുന്നു. എസ്ബിഐയുടെ ഓൺലൈൻ പോർട്ടൽ വഴി ഉപഭോക്താക്കൾക്ക് ഇനി എവിടെയിരുന്നും എടിഎം അല്ലെങ്കിൽ ഡെബിറ്റ് കാർഡ് പിൻ മാറ്റാൻ കഴിയും. അതായത് ഇതിനായി ഇനി ബാങ്കിലോ എടിഎമ്മിലോ പോയി ക്യൂവിൽ നിന്ന് സമയം കളയേണ്ട എന്നർത്ഥം.

എസ്ബിഐയുടെ എടിഎം പിൻ വഴി മാറ്റാനുള്ള എളുപ്പ വഴി

ഘട്ടം 1: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പോർട്ടൽ സന്ദർശിക്കുക.

ഘട്ടം 2: വ്യക്തിഗത ബാങ്കിംഗ് വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

ഘട്ടം 3: ഇ-സേവനങ്ങള്‍ ക്ലിക് ചെയ്ത ശേഷം എടിഎം കാർഡ് സേവനങ്ങള്‍ എടുക്കുക.

ഘട്ടം 4: ലഭിക്കുന്ന ഓപ്‌ഷനുകളിൽ നിന്നും ‘പുതിയ എടിഎം പിൻ സൃഷ്ടിക്കുക’ എന്നത് തിരഞ്ഞെടുക്കുക.

ഘട്ടം 5: ഒടിപി ജനറേറ്റ് ചെയ്യുക.

ഘട്ടം 6: രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകി സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 7: നിങ്ങൾ റീസെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന എടിഎം പിൻ അക്കൗണ്ട് തിരഞ്ഞെടുക്കുക.

ഘട്ടം 8: ഇതിനുശേഷം, കാർഡ് വിശദാംശങ്ങൾ തിരഞ്ഞെടുക്കുക.

ഘട്ടം 9: ഉപയോക്താവ് ഇഷ്ടമുള്ള രണ്ട് അക്കങ്ങൾ നൽകുക, ശേഷിക്കുന്ന രണ്ട് അക്കങ്ങൾ എസ്ബിഐ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്ക്കും.

ഘട്ടം 10: എടിഎം പിൻ നമ്പറിന്റെ നാല് അക്കങ്ങളും ലഭിച്ചുകഴിഞ്ഞാൽ, അത് നൽകി സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 11: ഈ പ്രക്രിയയുടെ അവസാനം, എസ്ബിഐ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു സ്ഥിരീകരണ സന്ദേശം അയയ്ക്കും.

Top