ആഭ്യന്തര, എന്‍ആര്‍ഐ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് എസ്ബിഐയുടെ അമൃത് കലശ് പദ്ധതി

അമൃത് കലശ് പ്രത്യേക റീട്ടെയില്‍ ടേം ഡെപ്പോസിറ്റ് പുനരവതരിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ആഭ്യന്തര, എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായാണ് അമൃത് കലശ് നിക്ഷേപ പദ്ധതി നീട്ടിയിരിക്കുന്നത്. ഏപ്രില്‍ 12-ന് ബാങ്ക് പുനരവതരിപ്പിച്ച അമൃത് കലശ് സ്ഥിര നിക്ഷേപപദ്ധതിയുടെ കാലാവധി നിലവില്‍ 2023 ജൂണ്‍ 30 വരെ നീ്ട്ടിയിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. എസ്ബിഐയുടെ പുതിയ സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലശ് ഫെബ്രുവരി 15 മുതലാണ് പ്രാബല്യത്തില്‍ വന്നത്. 2023 ഫെബ്രുവരി 15-ന് ബാങ്ക്അവതരിപ്പിച്ച ഈ പ്രത്യേക റീട്ടെയില്‍ ടേം ഡെപ്പോസിറ്റ് സ്‌കീമില്‍ അംഗമാകാനുളള കാലാവധി നേരത്തെ 2023 മാര്‍ച്ച് 31 ആയിരുന്നു.

400 ദിവസത്തെ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന പലിശനിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.പൊതു നിക്ഷേപകര്‍ക്ക് 7.10 ശതമാനം നിരക്കിലാണ് പലിശ നല്‍കുക. എന്നാല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 7.60 ശതമാനം നിരക്കില്‍ പലിശ നല്‍കുന്നുണ്ട് അമൃത് കലശ് സ്ഥിര നിക്ഷേപപദ്ധതി. പൊതുവെ കാലാവധി കുറഞ്ഞ സഥിര നിക്ഷേപങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കാണ് നല്‍കാറുള്ളത്. 2013 ജൂണ്‍ 30 വരെയാണ് ഈ പദ്ധതിയില്‍ ചേരാനുള്ള കാലാവധി. പ്രവാസികള്‍ക്കും പദ്ധതിയില്‍ നിക്ഷേപം നടത്താം.

എസ്ബിഐ എഫ്ഡി പലിശ നിരക്ക്

വിവിധ കാലയളവിലെ മറ്റ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകള്‍ ഇപ്രകാരമാണ്:

7 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് എസ്ബിഐ 3.5 ശതമാനം പലിശയും മറ്റുള്ളവര്‍ക്ക് 3 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.

46 ദിവസം മുതല്‍ 179 ദിവസം വരെ: മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 ശതമാനവും മറ്റുള്ളവര്‍ക്ക് 4.5 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.

180 ദിവസം മുതല്‍ 210 വരെ: മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.75 ശതമാനം പലിശയും മറ്റുള്ളവര്‍ക്ക് 5.25 ശതമാനം പലിശയും എസ്ബിഐ ലഭ്യമാക്കുന്നു.

211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെ: മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.25 ശതമാനം പലിശയും മറ്റുള്ളവര്‍ക്ക് 5.75 ശതമാനം പലിശയും നല്‍കുന്നു

Top