‘ജയ്ഹിന്ദ്’ എന്നു മതി: സ്‌കൂളില്‍ ഹാജര്‍ വിളിയില്‍ മാറ്റം വരുത്തി ബിജെപി സര്‍ക്കാര്‍

HARIYANA SCHOOL

അഹമ്മദാബാദ് : ഗുജറാത്തിലെ സ്‌കൂളുകളില്‍ ഹാജര്‍ വിളിയില്‍ മാറ്റം വരുത്തി ബിജെപി സര്‍ക്കാര്‍. ഹാജര്‍ വിളിക്കുമ്പോള്‍ ജയ് ഭാരത് എന്നോ ജയ് ഹിന്ദ് എന്നോ പറയണമെന്നാണ് നിര്‍ദ്ദേശം. യൂത്ത് അവാര്‍ഡ് നേടിയ രാജസ്ഥാനിലെ സന്ദീപ് ജോഷി എന്ന അധ്യാപകനാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

വിദ്യാഭ്യാസ രംഗത്ത് എബിവിപിയുടെ യശ്വന്ത്രോ കെല്‍ക്കര്‍ യൂത്ത് അവാര്‍ഡാണ് ഹിസ്റ്ററി വിഭാഗം അധ്യാപകനായ സന്ദീപ് ജോഷി നേടിയത്. അധ്യാപകന് ആദരവ് നല്‍കിയ വേളയിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

ഇത് ഗുജറാത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടപ്പാക്കിയതാണെന്നും പിന്നീട് മറന്നുപോയതായിരിക്കുമെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിങ് പ്രതികരിച്ചത്. ഇത്തരം നല്ല സംരഭങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മാതൃകയാക്കുന്നത് മോശം കാര്യമല്ലെന്നും മന്ത്രി പറഞ്ഞു. സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി ബോര്‍ഡിനും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും സര്‍ക്കാര്‍ സര്‍ക്കുലര്‍ അയച്ചു.

Top